മകൾക്ക് ഒപ്പം കളിക്കുന്ന ടൊവിനോയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

മകള്‍ ഇസയുടെ വിശേഷങ്ങളും കുസൃതികളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ടൊവിനോ തോമസ് പങ്കുവയ്ക്കാറുണ്ട്. മകള്‍ക്കൊപ്പമുള്ള കളിക്കുന്നതിന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ ടൊവിനോ പങ്കുവയ്ക്കുന്നത്. “ഉയരേ പറക്കൂ,” എന്നാണ് ചിത്രത്തിൻറെ ഒപ്പം ടൊവിനോ കുറിച്ചത്. മകൾ വന്നതോടെ തന്റെ ലോകം മാറിയെന്നും അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും അച്ഛനെന്ന വേഷം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും താരം അടുത്തിടെ പറഞ്ഞിരുന്നു.

അടുത്തിടെ ഇസയുടെ അനിയനായി തന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയ വിശേഷവും ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. തഹാന്‍ ടോവിനോ’ എന്നാണ് മകന്റെ പേരെന്നും ഹാന്‍ എന്ന് വിളിക്കാറുണ്ട് എന്നും അദ്ദേഹം ആരാധകരോട് പങ്ക് വെച്ചിരുന്നു.

കളിച്ചു ക്ഷീണിച്ച്‌ മയങ്ങുന്ന മകള്‍ ഇസയേയും വളര്‍ത്തുനായ പ്ലാബോയേയും ഒന്നിച്ചുള്ള ഒരു ചിത്രവും അടുത്തിടെ ടൊവിനോ പങ്കുവച്ചിരുന്നു.

ടൊവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ വ്യാപനം രൂക്ഷമായത്. പിന്നീട് ചിത്രം ടെലിവിഷന്‍ പ്രീമിയര്‍ ആയി റിലീസ് ചെയ്യുകയായിരുന്നു. മിന്നല്‍ മുരളി, കള എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് ഇനി ടൊവിനോയുടേതായി റിലീസിന് എത്താനുള്ളത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...