മാസ്സ്‌ അപ്പനും മകനും; വൈറലായി ടോവിനോയും അച്ഛനുമുള്ള ജിം ഫോട്ടോ

കഴിഞ്ഞ ആഴ്ച മമ്മൂട്ടി ആയിരുന്നെങ്കിൽ ഇത്തവണ ടോവിനോയുടേതാണ് വൈറൽ ഫോട്ടോ. പക്ഷെ അതിനൊരു പ്രത്യേകത കൂടിയുണ്ട്‌. തന്റെ അച്ഛനൊപ്പമുള്ള ഫോട്ടോ ആണ് ടോവിനോ പങ്കുവെച്ചത്‌. ഈ പ്രായത്തിലും കിടിലൻ ശരീരവുമായി ജിമ്മിൽ വർക്കിംഗ്‌ നടത്തുന്ന ടോവിനോയുടെ അച്ഛന് പ്രശംസയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്‌.