ടൊവിനോയും കനികുസൃതിയും പ്രധാന വേഷത്തിൽ; സനൽകുമാർ ശശിധരൻ ചിത്രം ഒരുങ്ങുന്നു

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസ് നായകനായെത്തുന്നു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കനി കുസൃതിയാണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രീകരണം ഡിസംബർ 26 ന് പെരുമ്പാവൂരിൽ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം സെറ്റ് റാന്നിയിലേക്ക് മാറ്റും.

മഞ്ജുവാര്യര്‍ നായികയായ കയറ്റമാണ് സനല്‍കുമാര്‍ ശശിധരന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ഒരാള്‍പ്പൊക്കം, ഒഴിവ് ദിവസത്തെ കളി, എസ്. ദുര്‍ഗ്ഗ നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് സനൽകുമാർ ശശിധരൻ.

avast lizenz kaufen