ടോവിനോ തോമസ്, സൗബിൻ എന്നിവരെ നായകന്മാരാക്കി മുഹ്സിൻ പരാരി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘തല്ലുമാല’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആഷിക് അബു, റിമ കല്ലിങ്കൽ എന്നിവരാണ്. കെഎൽ 10 പത്ത് എന്ന ചിത്രത്തിന് ശേഷം മുഹ്‌സിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈറസ്, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രത്തിലെ തിരക്കഥാകൃത്തുകളിൽ ഒരാളായിരുന്നു മുഹ്സിൻ.

‘തല്ലുമാല’ എന്ന ഈ ചിത്രത്തിന്റെ രചന മുഹ്സിനും ‘തമാശ’ എന്ന സിനിമയുടെ സംവിധായകൻ അഷ്‌റഫ് ഹംസയും ചേർന്നാണ്. ഒരു പക്കാ ഫൺ – റിയലിസ്റ്റിക് സിനിമ ആയിട്ടായിരിക്കും ഇത് ഒരുക്കുക എന്നാണ് അറിയുന്നത്. ജിംഷി ഖാലിദ് ക്യാമറ നിർവഹിക്കുന്ന ചിത്രത്തിന് സുഷിൻ സംഗീതമൊരുക്കും. അടുത്ത വർഷം സെപ്റ്റംബറിൽ ചിത്രം റിലീസ് ചെയ്യും.
Subscribe
Login
0 Comments