45 ലക്ഷത്തിന് മിനി കൂപ്പറിന്റെ പുതിയ മോഡൽ; ഇഷ്ട വാഹനം സ്വന്തമാക്കി ടൊവിനോ

ചലച്ചിത്ര താരങ്ങളുടെ വാഹനക്കമ്പം എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. വിപണിയിലെത്തുന്ന പുതിയ മോഡലുകൾ സ്വന്തമാക്കാൻ മത്സരിക്കുന്നവരാണ് പലരും. ഇപ്പോഴിതാ യുവതാരം ടൊവിനോ തോമസാണ് ഇഷ്ട വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

മിനികൂപ്പറിന്റെ പുതിയ മോഡലാണ് താരം വാങ്ങിയത്. 44.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള മിനിയുടെ സൈഡ്വാക്ക് എഡിഷനാണ് ഇത്. ഭാര്യ ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പം കൊച്ചിയിലെ മിനി ഷോറൂമിലെത്തിയാണ് താരം തന്റെ പ്രിയ വാഹനം സ്വന്തമാക്കിയത്.

നീല നിറത്തിലുള്ള വാഹനത്തിന്റെ ബോഡിയില്‍ മെഷ് ഫാബ്രിക് ഡിസൈനോട് കൂടിയ രണ്ട് ബ്ലാക്ക് സ്ട്രൈപ്സ് ബോഡി ഗ്രാഫിക്സ് ആയി വരുന്നുണ്ട്. ഇന്ത്യയിലേക്കായി അനുവദിച്ച 15 എണ്ണത്തില്‍ ഒന്നാണ് ടൊവിനോ വാങ്ങിയത്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ പരമാവതി വേ​ഗതയുള്ള കാര്‍ വെറും 7.1 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.

താരത്തിന്റെയും കാറിന്റെയും ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അടുത്തിടെ കുഞ്ചാക്കോ ബോബനും മിനികൂപ്പര്‍ സ്വന്തമാക്കിയിരുന്നു. യുവതാരങ്ങള്‍ക്കിടയില്‍ വാഹനപ്രമിയാണ് ടൊവിനോ. ഹോണ്ട സിറ്റിമുതല്‍ ബിഎംഡബ്ല്യു സെവന്‍ സീരീസ് വരെയുള്ള കാറുകളുണ്ട് താരത്തിന്റെ ശേഖരത്തിൽ.