‘മാരി 2’ ഡബ്ബിങ് പൂർത്തിയാക്കി കൊണ്ട് ടോവിനോ; കഠിനാധ്വാനിയായ നടനെന്ന് സംവിധായകൻ…!!

ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് നിർമിച്ച മാരി എന്ന ധനുഷ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ചിത്രത്തിലെ വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്ന ടോവിനോ തന്റെ ഡബ്ബിങ് ജോലികൾ പൂർത്തിയാക്കി.

ഇന്ന് പൂർത്തിയാക്കിയ ഡബ്ബിങ് ജോലികൾക്കും തന്റെ അവസരത്തിനും നന്ദി പറഞ്ഞു കൊണ്ട് ടോവിനോ ട്വിറ്ററിൽ നൽകിയ ട്വീറ്റിന് അഭിനന്ദനമായാണ് സംവിധായകൻ ബാലാജി മോഹൻ വന്നിരിക്കുന്നത്. കൂടെ വർക്ക് ചെയ്തിട്ടുള്ളവരിൽ ഏറ്റവും കഠിനാധ്വാനിയായ നടന്മാരിൽ ഒരാൾ എന്നാണ് ടോവിനോയെ ബാലാജി വിശേഷിപ്പിക്കുന്നത്.

നവംബർ 2ന് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തു വിടും. വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ ആയിരിക്കും ടോവിനോ തമിഴിലെ ആദ്യ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. ഒരു അൾട്രാ മാസ്സ് എന്റർറ്റെയനർ ആയിരിക്കും മാരി 2. ധനുഷിനും ടോവിനോക്കും പുറമെ സായി പല്ലവിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments