ഒടുവിൽ ടോവിനോ എത്തി… അരുണിന്റെ വേദനയിലും സ്നേഹത്തിന്റെ കരുതലുമായി…!!

സന്ധികളിൽ വേദന പകരുന്ന ഹൈപ്പർ മൊബിലിറ്റി സിൻഡ്രം എന്ന മാരക രോഗത്തിന് അടിമയാണ് അരുൺ. കാഴ്ച മറയുന്ന വേദന ആണെങ്കിൽ കൂടി, വിദ്യഭ്യാസം പാതി വഴിയിൽ നിന്നെങ്കിൽ കൂടി, തന്റെ കുഞ്ഞു കഴിവ് വച്ചു മികച്ചൊരു ശില്പി കൂടിയാണ് അരുൺ.

ഏറ്റവും വലിയ ആഗ്രഹം തന്റെ പ്രിയ താരം ടോവിനോയെ കാണണം എന്നതാണെന്നു കഴിഞ്ഞ ദിവസം ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതറിഞ്ഞ ടോവിനോ ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞ സായാഹ്നം ആയിട്ടു കൂടി കണ്ണൂർ നിന്നു കോഴിക്കോട് എത്തി അരുണിനെ കാണുകയും അരുൺ നൽകിയ സ്നേഹസമ്മാനം സ്വീകരിക്കുകയും ചെയ്തു.

മണിക്കൂറോളം അരുണിനൊപ്പം ചെലവഴിക്കുകയും രക്ഷിതാക്കളോട് സംസാരിക്കുകയും ചെയ്തതിനു ശേഷം മാത്രമാണ് ടോവിനോ മറ്റു തിരക്കുകളിലേയ്ക്ക് പോയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments