റംസാൻ കാലത്ത്‌ 30 ദിനവും വൃതം അനുഷ്ടിച്ച്‌ ടോവിനോ തോമസ്

ലോക്ക് ഡൗണ് കാലം പലർക്കും പല രീതിയിലാണ്. സിനിമ മേഖലയിലെ പല നടന്മാരും അവരവരുടെ രീതിയിൽ ലോക്ക് ഡൗണ് കാലഘട്ടം ചിലവഴിക്കുമ്പോൾ നടൻ ടോവിനോ റംസാൻ നോമ്പ് അനുഷ്ടിച്ചു കൊണ്ടാണ് വ്യത്യസ്തമായത്. 30 ദിവസക്കാലം ചിട്ടയായ നോമ്പ് തുടർന്ന് കൊണ്ടിരുന്ന ടോവിനോ അതിലെ ബുദ്ധിമുട്ടും പങ്കു വയ്ക്കുകയുണ്ടായി. എന്നാൽ ആദ്യമായി നോമ്പ് എടുത്തതെങ്കിലും ഏത് മതപരമായ ആഘോഷങ്ങൾക്കും സുഹൃത്തുക്കൾക്കൊപ്പം മുന്നിൽ തന്നെ എവിടെയും ഉണ്ടാകാറുള്ള ആളാണ് താരമെന്നു പ്രേക്ഷകർക്ക് അറിയാവുന്നതാണ്.

ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ലോക്ക് ഡൗണ് കാലഘട്ടത്തിലെ വ്യത്യസ്തമായ ഈ തീരുമാനം ടോവിനോ പങ്കു വച്ചത്. മിന്നൽ മുരളി എന്ന ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സൂപ്പർ ഹീറോ ചിത്രത്തിലാണ് ടോവിനോ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌. ലോക്ക്‌ ഡൗൺ വന്നതിൽ പിന്നെ ഭക്ഷണത്തിൽ വന്ന മാറ്റം ശരീര ഭാരം കൂട്ടുമോ എന്നതും നോമ്പ്‌ എടുക്കാൻ പ്രേരണ നൽകി എന്നും താരം പറയുന്നു. തന്റെ ജ്യേഷ്ടനൊപ്പം ആണ് ടോവിനോ റംസാൻ വൃതം അനുഷ്ടിച്ചത്‌. ലോക്ക്‌ ഡൗൺ കഴിഞ്ഞാൽ മിന്നൽ മുരളി ആയിരിക്കും ടോവിനോ ആദ്യം പൂർത്തിയാക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments