ടോവിനോയുടെ ‘അന്വേഷിപ്പിൻ കണ്ടെത്തും’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ ഡാർവിൻ കുര്യാക്കോസ്‌ സംവിധാനം ചെയ്ത്‌ ടോവിനോ തോമസ്‌ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. അന്വേഷിപ്പിൻ കണ്ടെത്തും എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന് രചന നിർവഹിക്കുന്നത്‌ ജിനു എബ്രഹാം ആണ്. പ്രശസ്ത തമിഴ്‌ സംഗീത സംവിധായകനായ സന്തോഷ്‌ നാരായണൻ ആദ്യമായി സംഗീതമൊരുക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്‌. ഗിരീഷ്‌ ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്‌.