ടോവിനോ – പിയ വാജ്പെയ് ഒന്നിച്ച റൊമാന്റിക് ചിത്രം ‘അഭിയും അനുവും’ ആമസോൺ പ്രൈമിൽ

BR വിജയലക്ഷ്മി സംവിധാനം ചെയ്തു ടോവിനോ തോമസ് പിയ വാജ്‌പേയ് എന്നിവർ പ്രധാന താരങ്ങൾ ആയ ‘അഭിയും അനുവും’ ഇനി ആമസോൺ പ്രൈമം വീഡിയോയിൽ. 2018ൽ തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം കരസ്ഥമാക്കിയ സിനിമയാണ് അഭിയും അനുവും. സാമൂഹിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്നു എന്ന നിലയിലും ടോവിനോയുടെ ആദ്യ തമിഴ് ചിത്രമെന്ന നിലയിലും മായാനദിക്ക് ശേഷം വീണ്ടുമൊരു റൊമാന്റിക് ഹീറോ മൂഡിൽ മലയാളികൾക്ക് പ്രിയങ്കരനായ ടോവിനോ വരുന്നു എന്നെല്ലാം കൊണ്ട് ഒരുപാട് പ്രതീക്ഷയിൽ വന്നു അഭിപ്രായം നേടിയ സിനിമ കൂടിയാണിത്. തമിഴ്, മലയാളം 2 ഭാഷകളിലും സിനിമ ആമസോണിൽ ലഭ്യമാണ്.

ചെന്നൈയിൽ സോഫ്റ്റ്വെയർ എൻജിനീയർ ആയി ജോലി ചെയ്യുന്ന അഭിയും ഓർഗാനിക് ഫാർമർ ആയ അനുവും കണ്ടു മുട്ടുന്നതും തുടർന്നുള്ള അവരുടെ ജീവിതവും ആണ് സിനിമയുടെ ഇതിവൃത്തം.

Abhiyum Anuvum – Amazon Prime Link

https://app.primevideo.com/detail?gti=amzn1.dv.gti.d8db906f-2570-4a41-96af-4e588b25b274&ref_=atv_dp_share_mv&r=web