ചരിത്രം പറയാതെ വിട്ട ഇതിഹാസ നായകന്റെ കഥ; ടോവിനോ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി !!

നവോത്ഥാന ചരിത്രം പറയാതെ വിട്ട പ്രതിനായകന്റെയും നായകന്റെയും കഥയുമായൊ ടോവിനോ തോമസ്‌ വരുന്നു. ക്യൂൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത്‌ ടോവിനോ നായകനാകുന്ന ‘പള്ളിച്ചട്ടമ്പി’യുടെ ആദ്യ പോസ്റ്റർ ഇന്ന് പുറത്തിറക്കി.

‘An Epic Of A Crusader’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ വഴി വയ്ക്കുന്നത് ഇപ്പോൾ വലിയ ചർച്ചകൾക്കാണ്. ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആയിരിക്കും ഈ ബ്രഹ്മാണ്ഡ ചിത്രം നിർമിക്കുക. ഏഞ്ചൽസ്‌, ധ്രുവങ്ങൾ 16 (തമിഴ്‌), ടാക്സിവാല (തെലുഗു), പുറത്തിറങ്ങാനിരിക്കുന്ന ഡിയർ കോമ്രേഡ്‌, നരകസൂരൻ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം പ്രശസ്ത തെന്നിന്ത്യൻ ഛായാഗ്രാഹകൻ സുജിത് സാരംഗ് ആയിരിക്കും പള്ളിച്ചട്ടമ്പിയുടെ ഛായാഗ്രഹണം നിർവഹിക്കുക. ജേക്സ്‌ ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം. അടുത്ത വർഷം ഷൂട്ടിംഗ്‌ ജോലികൾ ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments