ടോവിനോയുടെ ‘കൽക്കി’ പൈറസി ലിങ്ക്‌ ഫേസ്ബുക്കിൽ; സിനിമയെ തകർക്കരുതെന്ന് നിർമ്മാതാവ്‌

ആഗസ്റ്റ്‌ 8ന് കേരളത്തിലെയും ഗൾഫ്‌ നാടുകളിലെയും തിയേറ്ററുകളിലെത്തി വിജയകരമായി മുന്നേറുന്ന സിനിമയാണ് ടോവിനോ നായകനായി എത്തിയ കൽക്കി. കേരളം പ്രളയക്കെടുതിയിൽ പെട്ടപ്പോൾ സ്വന്തം സിനിമ പ്രൊമോഷൻ ചെയ്യാതെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ടോവിനോ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ തകർക്കാൻ ഒരുകൂട്ടം രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിലെ രാഷ്ട്രീയത്തെ മനപ്പൂർവ്വം മറ്റൊരു മുഖം വരച്ചുകാട്ടി ചിത്രീകരിക്കുന്ന ഇക്കൂട്ടർ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പൈറസി ലിങ്ക്‌ ഫേസ്ബുക്കിലൂടെ പബ്ലിക്‌ ആയി പോസ്റ്റും ചെയ്തിരിക്കുകയാണ്. ഇതിനെതിരെ ചിത്രത്തിന്റെ നിർമ്മാതക്കളിൽ ഒരാളായ പ്രശോഭ്‌ കൃഷ്ണ രംഗത്ത്‌ വന്നിരിക്കുകയാണ്. ചിത്രത്തിനെതിരെ ഉന്നയിച്ച ആരോപണം പോട്ടെ എന്ന് വെക്കാം പക്ഷെ പൈറസി ലിങ്ക്‌ ഷെയർ ചെയ്തത്‌ ക്രിമിനൽ കുറ്റമാണെന്നും സിനിമയെ തകർക്കരുതെന്നും അദ്ദേഹം പറയുന്നു.

https://www.facebook.com/story.php?story_fbid=10158567466377977&id=821552976&anchor_composer=false
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments