മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ആയി ടോവിനോ; മിന്നൽ മുരളി പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഗോദക്ക്‌ ശേഷം ബേസിൽ ജോസഫ്‌ സംവിധാനം ചെയ്ത്‌ ടോവിനോ നായകനാകുന്ന മിന്നൽ മുരളിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർഹീറോയായി ടോവിനോ എത്തുന്ന ചിത്രം നിർമ്മിക്കുന്നത്‌ വിക്കൻഡ്‌ ബ്ലോക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്. മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ എന്ന വിശേഷണമുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്ററിൽ സൂപ്പർഹീറോ വേഷത്തിൽ ആണ് ടോവിനോ പ്രത്യക്ഷപ്പെടുന്നത്‌.

അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യൂ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. സമീർ താഹിർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്‌. ഷാൻ റഹ്മാൻ സംഗീതവും നിരവധി ഹോളിവുഡ്‌ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള വ്ലാദ്‌ റിമ്പർഗ്‌ ചിത്രത്തിന്റെ ആക്ഷൻ സംവിധാനവും നിർവഹിക്കുന്നു. ഈ വർഷം ഓണം റിലീസ്‌ ആയി ചിത്രം തിയേറ്ററുകളിലെത്തും.

Minnal Murali Official Poster

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...