ടൊവിനോ തോമസ് പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ചു

നടൻ ടൊവിനോയും നിർമാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. തന്റെ പിറന്നാൾ ദിനത്തിൽ ‘ടൊവിനോ തോമസ് പ്രൊഡക്ഷൻ ഹൗസ്’ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ജനുവരി 21 ഇനാണ് ടൊവിനോയുടെ ജന്മദിനം. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ തുടങ്ങിയവരും അടുത്തിടെ സ്വന്തം പ്രൊഡക്ഷൻ കമ്പനികൾ തുടങ്ങിയിരുന്നു.

സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച ലോഗോ വീഡിയോയ്ക്ക് ഒപ്പം നൽകിയ കുറിപ്പിലാണ് താരം പ്രൊഡക്ഷൻ കമ്പനിയുടെ കാര്യം വ്യക്തമാക്കുന്നത്. ആശംസകൾക്ക് എല്ലാവർക്കും നന്ദി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്‍റെ ജന്മദിനത്തിൽ ഇത്രയധികം സ്നേഹം എന്നെങ്കിലും ലഭിക്കുമെന്ന് കരുതിയിരുന്നില്ല.അതിനാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്യാൻ ആഗ്രഹിക്കാത്ത മറ്റെന്തെങ്കിലും പങ്കിടാൻ ഈ അവസരം ഉപയോഗിക്കുന്നു. പ്രിയപ്പെട്ടവരേ, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇതാ, അവതരിപ്പിക്കുന്നു. പ്രാധാന്യമുള്ളതും ഞങ്ങളുടെ വ്യവസായത്തിന് കൂടുതൽ മൂല്യം നൽകുന്നതുമായ കൂടുതൽ സിനിമകളുടെ ഭാഗമാകാനുള്ള ഒരു എളിയ ശ്രമം.ഈ വലിയ അവസരവും ഉത്തരവാദിത്തവും കണക്കാക്കാനും നിങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമകൾ സൃഷ്ടിക്കാനും ഞാൻ ആഗ്രഹിക്കുന്നു. സ്നേഹവും പിന്തുണയും തുടരുക’- എന്നാണ് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

നിരവധി ചിത്രങ്ങളാണ് നിലവിൽ താരത്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത്. കൊറോണ പ്രതിസന്ധി ഘട്ടത്തിൽ പ്രതിഫലം കുറയ്ക്കാൻ താരം തയ്യാറായില്ല എന്ന് നിർമ്മാതാക്കൾ മുൻപ് വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് ചർച്ചകൾ ശേഷം ലാഭം പങ്കുവയ്ക്കാനും പ്രതിഫലം കുറയ്ക്കാനും ധാരണ ആയിരുന്നു.