ടോവിനോയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ്‌ ചിത്രം; സൂപ്പർഹീറോ കഥയുമായി ‘മിന്നൽ മുരളി’ ഒരുങ്ങുന്നു

ഗോദക്ക്‌ ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രം മിന്നൽ മുരളി ഡിസംബർ ആദ്യ വാരം ഷൂട്ടിംഗ് തുടങ്ങും. മലയാളത്തിന് പുറമെ തമിഴ്‌, തെലുഗു, ഹിന്ദി ഭാഷകളിലും ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്‌
സോഫിയ പോൾ ആണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ കഥ ആയിരിക്കും ഇതെന്നാണ് പറയുന്നത്‌. ടോവിനോ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ മാസ്സ്‌ ചിത്രമായിരിക്കും മിന്നൽ മുരളി.

125ഓളം ദിവസങ്ങളാണ് ഷൂട്ടിനായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ശേഷം പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾക്കായി 150 ദിവസങ്ങളും. ഇത്രയും വലിയ സന്നാഹങ്ങളോടെ എത്തുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫർ വ്ലാഡി സ്ലാവ് റിംബർഗ്‌ ആണ്. ഏകദേശം 40ഓളം ഹോളിവുഡ് ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ റിംബർഗ്‌ കഥ കേട്ടതോടെ ചിത്രം ഏറ്റെടുക്കുകയായിരുന്നു. എന്തായാലും ഒരു കുഞ്ഞു ബ്രഹ്മാണ്ഡ ചിത്രം കാണാനുള്ള കാത്തിരിപ്പ് ആണ് ഇനി. വയനാട്‌, കർണ്ണാടക എന്നിവിടങ്ങിലായിട്ടാകും ചിത്രീകരണം നടക്കുക. അടുത്ത ഓണത്തിന് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments