കിടിലൻ ലുക്കിൽ ടോവിനോ; ആന്റ്‌ ദി ഓസ്കാർ ഗോസ്‌ റ്റു എന്ന ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ കാണാം..!!


ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങൾക്ക്‌ ശേഷം സലിം അഹമ്മദ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘And The Oscar Goes To’. ടോവിനോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഇന്ന് റിലീസ്‌ ചെയ്തു. ടോവിനോയുടെ ചുള്ളൻ ലുക്ക്‌ തന്നെയാണ് പോസ്റ്ററിന്റെ മുഖ്യ ആഘർഷണം.

അനു സിത്താരയാണ് ചിത്രത്തിൽ ടോവിനോയുടെ നായികയായി എത്തുന്നത്‌. ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമക്ക്‌ ശേഷം അനു സിത്താര ടോവിനോയുടെ നായികയായി എത്തുന്ന രണ്ടാമത്തെ ചിത്രം കൂടെയാണ് ‘ആന്റ്‌ ദി ഓസ്കാർ ഗോസ്‌ റ്റു’.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments