ഫോറൻസികിന് ശേഷം മറ്റൊരു ടോവിനോ ചിത്രം കൂടി തെലുഗിലേക്ക്‌; ഓസ്കാർ ഗോസ്‌ റ്റു ആഗസ്റ്റ്‌ 28ന്

ഫോറൻസികിന്റെ വിജയകരമായ തെലുഗ്‌ പതിപ്പിന് ശേഷം മറ്റൊരു ടോവിനോ ചിത്രം കൂടി തെലുഗിലേക്ക്‌ മൊഴിമാറ്റം നടത്തി റിലീസിനൊരുങ്ങുകയാണ്. നിരവധി ക്രിട്ടിക്സ്‌ അഭിപ്രായങ്ങളും അംഗീകാരങ്ങളും നേടിയ ‘ആന്റ്‌ ദി ഓസ്കാർ ഗോസ്‌ റ്റു’ ആണ് തെലുഗിൽ വരുന്നത്‌. സലീം അഹമ്മദ്‌ സംവിധാനം ചെയ്ത ഈ ചിത്രം തെലുഗു OTT പ്ലാറ്റ്ഫോമായ ‘Aha’ യിൽ ആഗസ്‌റ്റ്‌ 28ന് ആണ് റിലീസ്‌ ചെയ്യുന്നത്‌.