തരംഗം സൃഷ്ടിച്ചുകൊണ്ട്‌ ടോവിനോയുടെ ‘എന്റെ ഉമ്മാന്റെ പേര്’ ടീസർ..!!


നവാഗതനായ ജോസ്‌ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത്‌ ടോവിനോ നായകനാകുന്ന ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. കഴിഞ്ഞ ദിവസം നടൻ ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്‌. ഒരു ഫീൽഗുഡ്‌ ഫാമിലി എന്റർടൈനർ ആയിരിക്കും ചിത്രം എന്ന് ഉറപ്പ്‌ തരുന്നതായിരുന്നു ടീസർ.

ഇപ്പോൾ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച്‌ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 7.5 ലക്ഷം പേരാണ് ടീസർ കണ്ടത്‌. ഇപ്പോഴും യൂട്യൂബ്‌ ഇന്ത്യ ട്രെന്റിംഗിൽ രണ്ടാം സ്ഥാനത്ത്‌ തുടരുന്ന ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. തീവണ്ടി എന്ന ചിത്രത്തിന് ശേഷം ടോവിനോ എന്ന നടന്റെ മറ്റൊരു കിടിലൻ ഫാമിലി എന്റർടൈനർ തന്നെയായിരിക്കും ഈ ചിത്രം.

ടോവിനോയെ കൂടാതെ ഉർവശി, ഹരീഷ്‌ കണാരൻ, മാമുക്കോയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പുതുമുഖം സായിപ്രിയ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്‌. ചിത്രം ഈ ക്രിസ്മസിന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments