അഖിൽ പോൾ – അനസ് ഖാൻ എന്നിവർ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനാകുന്ന ത്രില്ലർ ചിത്രം ഫോറൻസികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 7th ഡേ എന്ന ചിത്രത്തിന് ശേഷം അഖിൽ പോൾ കഥയെഴുതുന്ന ചിത്രം ഒരു സയൻസ് ത്രില്ലർ ജോണറിൽ പെടുന്ന ഒന്നാണ്. ടോവിനോ ഫോറൻസിക് ഉദ്യോഗസ്ഥൻ സാമുവൽ ജോൺ കാട്ടൂക്കാരൻ ആയി എത്തുമ്പോൾ നായികയായി പോലീസ് ഓഫീസർ ആയിട്ടാണ് മംത മോഹൻദാസ് ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലും തമിഴിലും പ്രശസ്തനായ ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.




