‘ഉമ്മ ഉണ്ടാകുമോ ചേട്ടാ’ എന്ന് ചോദിച്ച ആരാധകന് കിടിലൻ മറുപടി കൊടുത്ത്‌ ടോവിനോ..!!

സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കാറുള്ളവരാണ് മിക്ക താരങ്ങളും. അതിൽ തന്നെ ആരാധകർക്ക്‌ മിക്കപ്പോഴും മറുപടി കൊടുക്കാറുള്ള ഒരാളാണ് മലയാളത്തിന്റെ യുവ സൂപ്പർതാരം ടോവിനോ.

ഇന്ന് ടോവിനോ ഒരു പ്രേക്ഷകന് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്‌. ‘And The Oscar Goes To’ എന്ന തന്റെ പുതിയ സിനിമയുടെ ആദ്യ പോസ്റ്റർ ടോവിനോ ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിന് താഴെയാണ് താരത്തെ കളിയാക്കിക്കൊണ്ട്‌ ‘ഉമ്മ ഉണ്ടാകുമോ ചേട്ടാ’ എന്നൊരു വിരുതന്റെ കമന്റ്‌.

കളിയാക്കിയവന്റെ ആ കമന്റിന് ‘വാപ്പ ഉണ്ടാകും ചേട്ടാ’ എന്ന കിടിലൻ മറുപടിയാണ് ടോവിനോ നൽകിയത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments