ചേറിൽ മുങ്ങി അന്യൻ സ്റ്റൈലിൽ ടൊവിനോ; ന്യൂ ലുക്ക് പുതിയ ചിത്രത്തിന്റെ സെറ്റിൽ

വിവിധ ഗെറ്റപ്പുകളിൽ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ എത്തുന്നയാളാണ് ടൊവിനോ തോമസ്. ഫിറ്റ്നസ് ചലഞ്ചും, മറ്റു പ്രതികരണങ്ങളുമൊക്കെയായി സജീവമാണ് താരം. ഇപ്പോഴിതാ ടൊവിയുടെ പുത്തൻ ലുക്കാണ് ചർച്ചയാകുന്നത്. ചേറില്‍ പുതഞ്ഞ മുഖവും, വിക്രമിന്റെ അന്യൻ സ്റ്റൈസിൽ മുടിയുമായാണ് താരം എത്തിയിരക്കുന്നത്.

ടൊവിയുടെ പുതിയ ലുക്ക് ചിത്രീകരണം പുരോഗമിക്കുന്ന ‘കള’ എന്ന സിനിമയുടേതാണ്. എറണാകുളത്തും പിറവത്തും പരിസരപ്രദേശങ്ങളിലുമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം വി.എസ്. രോഹിത് സംവിധാനം ചെയ്യുന്ന സിനിമയാണ് കള. രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.