നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനാകുന്ന ചിത്രമാണ് തീവണ്ടി. ആഗസ്റ്റ് സിനിമ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം സംയുക്ത മേനോൻ ആണ് നായികയായി എത്തുന്നത്.

ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസമാണ് അണിയറക്കാർ പുറത്തിറക്കിയത്. വളരെ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം 2 ലക്ഷത്തിനടുത്ത് ആളുകൾ കണ്ടുകഴിഞ്ഞ ടീസർ യൂട്യൂബ് ഇന്ത്യ ട്രെന്റിംഗിൽ ഒന്നാമതായി മുന്നേറുകയാണ്.
Theevandi Teaser
ടോവിനോയെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുധീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.



