ക്രിസ്മസ് രാവുകളിൽ സിനിമ പ്രേക്ഷകർക്ക് വില്ലനായും നായകനായും ടോവിനോ.. രണ്ടു ചിത്രങ്ങൾ ഒരേ സമയം തീയേറ്ററുകളിൽ…!

നായകൻ ടോവിനോ തോമസിന് ഇത് ഭാഗ്യത്തിന്റെ ക്രിസ്മസ് ആണ്. കഴിഞ്ഞ വർഷം മായാനദിയാണ് എങ്കിൽ ഈ വർഷം ക്രിസ്മസ് കാലത്തു രണ്ടു ചിത്രങ്ങളാണ് ടോവിനോയ്ക്ക്. തമിഴ് ചിത്രം മാരി 2 വിലെ വില്ലനായിട്ടും ഒപ്പം മലയാളത്തിൽ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലെ നാട്ടിന്പുറത്തുക്കരൻ ഹമീദ് ആയിട്ടും. രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുമ്പോഴും ഏതു ചിത്രം ആദ്യം കാണണം എന്ന സംശയം പ്രേക്ഷകർക്ക് അപ്പോഴുമുണ്ടാകും. ഒരേ ദിവസം ഇറങ്ങിയ രണ്ടു ചിത്രങ്ങൾക്കും ഗംഭീര റിപ്പോർട്ട് വരുമ്പോൾ സംശയം സ്വഭാവികമാണ്.

ഒരേ സമയം തന്നെ ഷൂട്ടിങ് ജോലികൾ പൂർത്തിയാക്കിയതാണ് വ്യത്യസ്ത തലങ്ങളിൽ ഉള്ള കഥാപാത്രങ്ങൾ. ഒന്നിൽ കൊടൂര മാസ് വില്ലൻ ആണെങ്കിൽ രണ്ടാമത്തേതിൽ പാവം തലശ്ശേരിക്കാരൻ പയ്യൻ.

ഏകദേശം അത്രത്തോളം തന്നെ ബുദ്ധിമുട്ടുകളും കഥാപാത്രത്തിലേയ്ക്ക് മാറുമ്പോൾ ഒരു നടനുണ്ടാകും. എന്നാൽ അത്തരം മാറ്റങ്ങൾ പ്രകടമാക്കുന്നവയാണ് ഇന്നലെ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങൾ. വ്യത്യസ്ത കഥാപത്രങ്ങൾ പോലെ തന്നെ വ്യത്യസ്ത പ്രകടനങ്ങളും കാഴ്ച വയ്ക്കാൻ സാധിച്ച ടോവിനോ തന്നെയാണ് ഈ വർഷത്തെ ക്രിസ്മസിന്റെ താരം.

രണ്ടു ചിത്രങ്ങളും വിജയമാകട്ടെ എന്നാശംസകൾക്കൊപ്പം ഇനിയും വരാനിരിക്കുന്ന ഗംഭീര ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പ് കൂടി ബാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments