നദ എന്ന കൊച്ചു മിടുക്കി ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിലെ താരം. ഇൗ കൊച്ചു മിടുക്കി യുവ താരം ടോവിനോ തോമസിന്റെ ഒരു ചിത്രം വരയ്ക്കുകയും അത് ഒരുപാട് തവണ പല രൂപത്തിൽ താരത്തെ അറിയിക്കാൻ ശ്രമിച്ചിട്ടും അത് സാധിച്ചിരുന്നില്ല. അതിന് ശേഷം നദയുടെ ഉപ്പ സോഷ്യൽ മീഡിയയിലെ മലയാളി കൂട്ടായ്മയിലെ ഏറ്റവും വലിയ ഗ്രൂപ്പ് ആയ ദി മലയാളി ക്ലബ് എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിൽ നദ വരച്ച ചിത്രം അടക്കം ഒരു പോസ്റ്റ് പങ്ക് വെച്ചത്. ഇതെന്റെ മകൾ വരച്ച ചിത്രം ആണെന്നും ഇത് ടോവിനോ യെ അറിയിക്കാൻ വേണ്ടി ശ്രമിച്ചിട്ട് ഇതുവരെ നടന്നില്ല എന്നും ഇപ്പൊൾ ടോവിനോ യുടെ ഒരു വോയ്സ് റീപ്ലേ വേണം എന്നും ആണ് മകൾ പറയുന്നത് എന്നും രസകരമായ രീതിയിൽ അച്ഛൻ പങ്കുവെക്കുക ഉണ്ടായി. ഒരുപാട് പേര് ഇത് ടോവിനോ കാണും എന്നെല്ലാം ഇൗ പോസ്റ്റിനു മറുപടി ആയി പറഞ്ഞെങ്കിലും ടോവിനോ യുടെ സോഷ്യൽ മീഡിയ മാനേജരും ഫിലിം ഫീൽഡ് ലെ മാർക്കറ്റിംഗ് കൺസൾട്ടന്റും അയ വിപിൻ കുമാർ എന്ന വ്യക്തി പോസ്റ്റ് കാണാൻ ഇടവരുകയും അദ്ദേഹം ഇൗ പോസ്റ്റ് ടോവിനോയ്ക്ക് അയച്ചു കൊടുക്കുകയും ടോവിനോ ആ മോൾക്ക് വിപിൻ കുമാറിലൂടെ ആ കുട്ടി ആവശ്യപ്പെട്ടത് പ്രകാരം വോയ്സ് റീപ്ലേ തന്നെ നൽകുകയും ചെയ്തു. അതിന്റെ സന്തോഷത്തിൽ ആണ് ഇൗ കുട്ടിയും കുടുംബവും ഇപ്പൊൾ.
” ഇത് കൊള്ളാല്ലോ ഇത് അടിപൊളി ആണല്ലോ. ഹ ഹ ഓകെ വോയ്സ് റീപ്ലേ കയ്യോടെ കൊടുത്തേക്കാം. വിപിൻ നു പരിചയം ഉള്ള ആരെങ്കിലും ആണെങ്കിൽ ഒന്ന് കൊടുത്തോള്ളൂ . എന്തായാലും മോളു വരച്ചത് നന്നായിട്ടുണ്ട് . ഗംഭീരം ആയിട്ടുണ്ട്. ഇനിയും നന്നായിട്ട് വരയ്ക്കട്ടെ അടിപൊളി ആയിട്ട് . അപ്പോ All The Best. Thank You So Much എന്റെ പടം വരച്ചതിന്. “
പോസ്റ്റിനു താഴെ തന്നെ ഒരു റിപ്ലൈ ആയിട്ട് തന്നെയാണ് ടോവിനോ തോമസിന്റെ സോഷ്യൽ മീഡിയ മാനേജർ ആയ വിപിൻ കുമാർ നൽകിയത്. ഇതിന് താഴെ ഒരുപാട് പേര് ആ കുട്ടിക്ക് അഭിനന്ദനങ്ങളും ആയിട്ട് മുന്നോട്ട് വന്നിട്ടുണ്ട്.



