ശരിക്കും മലയാളി കുടുംബമാണ് പക്ഷെ മലയാളം അറിയില്ല; തൃഷ

18 വർഷമായി തെന്നിന്ത്യൻ സിനിമയിൽ നായികയായി തുടരുകയാണ് താര സുന്ദരി തൃഷ. എന്നാൽ തൃഷയുടെ മലയാളി പാരമ്പര്യം അധികമാർക്കും അറിയില്ല.മലയാളിയാണോയെന്ന ചോദ്യം ഒരുപാട് പേർ ചോദിച്ചതായും താരം തന്നെ പറയുന്നുണ്ട്.

മലയാളി കുടുംബമാണ് പക്ഷെ തനിക്ക് മലയാളം അറിയില്ലെന്നാണ് തൃഷയുടെ തുറന്നുപറച്ചിൽ.’ഞ​ങ്ങ​ളു​ടേ​ത് പാ​ല​ക്കാ​ട് അ​യ്യ​ര്‍ കു​ടും​ബ​മാ​ണ്. അ​ച്ഛ​ന്‍ കൃ​ഷ്ണ​ന്‍ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​ണ്. അ​മ്മ ഉ​മ​യു​ടെ നാ​ട് ക​ല്‍​പാ​ത്തി​യും. എ​ന്നാ​ല്‍ ഞ​ങ്ങ​ളു​ടെ കു​ടും​ബം ചെ​ന്നൈ​യി​ലാ​ണ് സ്ഥി​ര താ​മ​സം. ഞാ​ന്‍ ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തും പ​ഠി​ച്ച​തു​മെ​ല്ലാം ചെ​ന്നൈ​യി​ല്‍ ത​ന്നെ​യാ​ണ്.

അ​ച്ഛ​നും അ​മ്മ​യ്ക്കും മ​ല​യാ​ളം അ​റി​യാ​മെ​ങ്കി​ലും എ​നി​ക്ക് മ​ല​യാ​ളം സം​സാ​രി​ക്കാ​ന്‍ അ​റി​യി​ല്ല. മ​ല​യാ​ള​ത്തി​ല്‍ പ​റ​യു​ന്ന​ത് മ​ന​സി​ലാ​ക്കാ​ന്‍ പ​റ്റും. ഗി​ല്ലി എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ള്‍ എ​ന്നെ അ​റി​യു​ക​യും ഇ​ഷ്ട​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​തും. പി​ന്നീ​ട് വി​ണ്ണൈ​താ​ണ്ടി വ​രു​വാ​യ എ​ന്ന ചി​ത്ര​ത്തി​ലെ ജെ​സിയാണ് വീണ്ടും എന്നെ മലയാളികളുടെ മനസിൽ പ്രതിഷ്ഠിച്ചത്. തൃഷപറഞ്ഞു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...