ലാലും ജൂനിയർ ലാലും ചേർന്ന് ഒരുക്കുന്ന ‘സുനാമി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

സംവിധായകര്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ‘സുനാമി’. ഒരു ഫാമിലി എന്റര്‍ടൈനറാണ് ചിത്രം. സിനിമയുടെ രസകരമായ ട്രെയ്‌ലർ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മാര്‍ച്ച്‌ 11നാണ് സുനാമി തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിനിമയുടെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ദിലീപ് ഇന്നസെന്റും തമ്മിലെ സംഭാഷണം അടങ്ങിയ രസകരമായ ടീസർ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അലക്‌സ് ജെ പുളിക്കല്‍ ക്യാമറയും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്. പ്രവീണ്‍ വര്‍മയാണ് കോസ്റ്റ്യൂം ഡിസൈന്‍.

ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

‘ഗോഡ്ഫാദര്‍’ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് സെറ്റിലെ ഇടവേളയിൽ ഇന്നെസന്റ് പറഞ്ഞ ഒരു രസകരമായ സംഭവത്തിനെ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമയുടെ കഥ എന്നാണ് വിവരം.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...