ക്ലാസ്‌ ചിത്രത്തിന് മാസ്സ്‌ ബുക്കിംഗ്‌; ഇത്‌ പേരൻപിന് മാത്രം അവകാശപ്പെട്ട ചരിത്രം !!

മമ്മൂക്കയുടെ പേരൻപ്‌ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ഒരുപാട്‌ നാളത്തെ കാത്തിരിപ്പിനൊടുവിൽ നാളെ ചിത്രം റിലീസ്‌ ചെയ്യുമ്പോൾ ആ കാത്തിരിപ്പ്‌ പ്രേക്ഷകന് എത്രത്തോളം വലുതായിരുന്നു എന്ന് ഇന്നത്തെ ബുക്കിംഗ്‌ സ്റ്റാറ്റസ്‌ കാണിച്ചു തരുന്നു.

അതെ, പേരൻപ്‌ എന്ന ക്ലാസ്‌ സിനിമ ഇന്ന് ബുക്കിംഗ്‌ തുടങ്ങിയ എറണാകുളം, കോഴിക്കോട്‌ തുടങ്ങിയ മിക്കയിടത്തും ഇതിനോടകം ഹൗസ്ഫുൾ, ഫാസ്റ്റ്‌ ഫില്ലിംഗ്‌ ആണ്. ഇതുപോലെ ഒരു വരവേൽപ്‌ ഒരു ക്ലാസ്‌ സിനിമക്കും കിട്ടിയിട്ടില്ല എന്നുറപ്പ്‌. ഇത്‌ മമ്മൂക്കക്കും പേരൻപിനും മാത്രം അവകാശപ്പെട്ടത്‌.

മിക്കയിടത്തും നല്ല രീതിയിൽ ബുക്കിംഗ്‌ തുടരുന്ന ചിത്രം ഇന്ന് രാത്രിയോടെ തന്നെ ഹൗസ്ഫുൾ ആയേക്കാം എന്നതുകൊണ്ട്‌ എക്സ്ട്രാ ഷോ ഇടാനുള്ള സാധ്യതയും ഉണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments