മമ്മൂക്കയുടെ മുഖത്തേക്കാൾ ശരീരവും മനസ്സും സുന്ദരം: ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അദ്ദേഹത്തിന്റെ 70ആം വയസ്സിലേക്ക്‌ കടക്കുകയാണ്. സെപ്റ്റംബർ 7ന് ആണ് മെഗാ താരത്തിന്റെ ജന്മദിനം. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ആരാധക വൃന്ദം ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. 70ആം വയസ്സിലേക്ക്‌ കടക്കുന്ന മമ്മൂക്കയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ ഇപ്പോൾ. ഉണ്ണിയുടെ വാക്കുകകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

Mammootty and Unni Mukundan at Rajadhiraja movie location

ബോംബെ മാർച്ച്‌ 12 എന്ന സിനിമയുടെ ലൊക്കേഷനിൽ തന്റെ 24ആം വയസ്സിൽ ആണ് ആദ്യമായി മമ്മൂക്കയുടെ കൂടെ താൻ വർക്ക്‌ ചെയ്യുന്നത്‌. ഇന്ന് ആളുകൾ അദ്ദേഹത്തിന്റെ പ്രായത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചുമാണ് പറയുന്നത്‌. അത്‌ കഴിഞ്ഞ 40 വർഷത്തെ അദ്ദേഹത്തിന്റെ അർപ്പണവും അഭിനിവേഷവും കൊണ്ട്‌ മമ്മൂക്ക നേടിയടുത്തതാണ് എന്ന് ഉണ്ണി പറയുന്നു. ഹൈദരാബാദ്‌ റാമോജി ഫിലിം സിറ്റിയിൽ ആയിരുന്നു ബോംബെ മാർച്ച്‌ 12ന്റെ ചിത്രീകരണം. ഒരിടവേളയിൽ നീ ജിമ്മിൽ എന്താ വരാത്തത്‌ എന്ന് മമ്മൂക്ക എന്നോട്‌ ചോദിച്ചു. താൻ റൂമിൽ വർക്ക്‌ ഔട്ട്‌ ചെയ്യുന്നുണ്ട്‌ പിന്നെ താമസിക്കുന്ന ഹോട്ടലിൽ ജിം ഇല്ല എന്നും ഉണ്ണി മറുപടി പറഞ്ഞു. എന്നാൽ മമ്മൂക്ക തന്നോട്‌ പറഞ്ഞത്‌ എന്റെ ഹോട്ടലിലോട്ട്‌ വാ, ഒരുമിച്ച്‌ വർക്ക്‌ ഔട്ട്‌ ചെയ്യാം എന്നുമാണ്. ആദ്യ ദിവസം നേരത്തെ എത്തിയപ്പോൾ മമ്മൂക്ക നേരം വൈകിയായിരുന്നു ജിമ്മിൽ എത്തിയത്‌. എന്നാൽ തൊട്ടടുത്ത ദിവസം തന്നെക്കാൾ മുന്നെ ജിമ്മിൽ എത്തി വർക്ക്‌ ഔട്ട്‌ ചെയ്യുന്ന മമ്മൂക്കയെ ആണ് താൻ കണ്ടതെന്നും ഉണ്ണി പറയുന്നു.

During Mamangam movie promotion

സിനിമക്ക്‌ വേണ്ടി സമർപ്പിച്ച ഒരു ജീവിതമാണ് മമ്മൂക്കയുടേത്‌. ഇന്നും അദ്ദേഹം തന്നെ കാണുമ്പോൾ വ്യായാമത്തെ കുറിച്ച്‌ ചോദിക്കാറുണ്ട്‌. ഓരോ കാര്യത്തിലും അദ്ദേഹം പുലർത്തുന്ന ജാഗ്രതയും നിഷ്‌കർഷയും എന്നും തനിക്കൊരു വിലയേറിയ പാഠമാണെന്നും ഉണ്ണി പറയുന്നു. ദീപികക്ക്‌ നൽകിയ ഫീച്ചറിലാണ് ഉണ്ണി ഈ കാര്യങ്ങൾ പറഞ്ഞത്‌.