സൂര്യ – പാണ്ടിരാജ്‌ ചിത്രത്തിൽ പ്രധാന കഥാപാത്രമായിരുന്ന ഉണ്ണി മുകുന്ദൻ ഒഴിവായി

കടൈക്കുട്ടി സിങ്കം, നമ്മ വീട്ടുപിള്ളൈ എന്നീ സിനിമകൾക്ക്‌ ശേഷം സൂര്യയെ നായകനാക്കി പാണ്ടിരാജ്‌ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ നിന്നും നടൻ ഉണ്ണി മുകുന്ദൻ ഒഴിവായി. രവിതേജ നായകനാകുന്ന ‘ഖിലാഡി’ എന്ന തെലുഗു ചിത്രവും പൃഥ്വിരാജിന്റെ കൂടെയുള്ള ‘ഭ്രമം’ എന്ന മലയാള സിനിമയുടെയും ഡേറ്റ്‌ കാരണമാണ് താരത്തിന് ഈ സിനിമയുടെ ഭാഗമാകാൻ കഴിയാതെ പോയത്‌. ഈ സിനിമക്കൊപ്പം ചേരാൻ അതിയായ ആഗ്രഹം ഉണ്ണിക്ക്‌ ഉണ്ടായിരുന്നു എന്നും മറ്റു സിനിമകളുടെ ഡേറ്റ്‌ കാരണം ഇത്‌ ചെയ്യാൻ പറ്റിയില്ല എന്നും പാണ്ടിരാജ്‌ – സൂര്യ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ഉണ്ണി മുകുന്ദൻ നേരിട്ട്‌ വിവരം അറിയിച്ചിരുന്നു എന്ന് ഉണ്ണിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

സൺ പിക്ചേഴ്സ്‌ ആണ് ഈ ബിഗ്‌ ബഡ്‌ജറ്റ്‌ സിനിമ ഒരുക്കുന്നത്‌. പ്രിയങ്ക മോഹൻ ആണ് നായിക.