കുട്ടിത്താരം അഭിഷേകിന് ഡ്രംസ്‌ സമ്മാനിച്ച്‌ നടൻ ഉണ്ണി മുകുന്ദൻ

സോഷ്യൽ മീഡിയയിൽ വൈറലായ മലപ്പുറം സ്വദേശി അഭിഷേക്‌ കിച്ചുവിന് ഡ്രംസ്‌ സമ്മാനിച്ച്‌ നടൻ ഉണ്ണി മുകുന്ദൻ. കിച്ചുവിന്റെ വൈറൽ വീഡിയോ കണ്ടാണ് ഉണ്ണി മുകുന്ദൻ ഡ്രംസ്‌ നൽകിയത്‌. ലോക്ക്‌ ഡൗൺ ആയത്കൊണ്ട്‌ മലപ്പുറം ഉണ്ണി മുകുന്ദൻ ഫാൻസ്‌ ഭാരവാഹികൾ ആണ് ഡ്രംസ്‌ അഭിഷേകിന്റെ വീട്ടിൽ എത്തിച്ചത്‌. ശേഷം ഉണ്ണിയുമായി വീഡിയോ കോളിൽ അഭിഷേക്‌ സംസാരിക്കുകയും ചെയ്തു. തന്നെ സിനിമയിലെടുക്കുമോ എന്നായിരുന്നു കുരുന്നു താരം ആദ്യം ഉണ്ണിയോട്‌ ചോദിച്ചത്‌. നന്നായി പെർഫോം ചെയ്താൽ ഭാവിയിൽ തന്റെ സിനിമയിൽ സംഗീതം ചെയ്യാം എന്ന് ഉണ്ണി മറുപടിയും കൊടുത്തു.

ഇതാദ്യമായല്ല താരത്തിന്റെ ഇത്തരത്തിലുള്ള പ്രവൃത്തി. നേരത്തെ മാതൃഭൂമിയുമായി ചേർന്ന് 30 സ്മാർട്ട്‌ഫോണുകൾ വിദ്യാർത്ഥികൾക്ക്‌ ഉണ്ണി മുകുന്ദൻ നൽകിയിരുന്നു. ഈ കൊറോണ കാലത്തും ഇത്തരത്തിലുള്ള നല്ല പ്രവൃത്തികളുമായി ഉണ്ണിയെ പോലെയുള്ള താരങ്ങൾ ഉണ്ടെന്നുള്ളത്‌ വലിയ കാര്യം തന്നെയാണ്.