‘ഉണ്ണിയേട്ടാ ആ ഗ്ലാസ്‌ ഒന്ന് തരുമോ?’ ആരാധകൻ ചോദിച്ച സമ്മാനം നൽകി ഉണ്ണി മുകുന്ദൻ

മസിലളിയൻ ഒപ്പിച്ച മറ്റൊരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. വേറൊന്നുമല്ല. ആരാധകനു നൽകിയ സ്നേഹ സമ്മാനം ആണ്. എന്നാൽ അത് കൊടുക്കാനുണ്ടായ സാഹചര്യമോ, അതിലും വിചിത്രം.
ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റ കമന്റ്ബോക്സിൽ നിന്നും തുടങ്ങിയതാണ്‌ ആരാധകന്റെ ആഗ്രഹ സഫലീകരണത്തിൽ എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ സൺ ഗ്ലാസ് തരുമോ എന്നുള്ള ആരും നിസാരമായി തള്ളി കളായവുന്ന കമന്റിന് താഴെ അഡ്രസ് പറയാൻ പറയുകയും തുടർന്ന് വീട്ടിൽ തന്നെ ആ സൺ ഗ്ലാസ് എത്തിച്ചു കൊടുത്തതുമാണ് വിചിത്രമായ കഥ.

3 ആഴ്ച മുൻപ്‌ ഉണ്ണി ഇട്ട പോസ്റ്റിന് താഴെ ആണ് ആ ഗ്ലാസ്‌ ഒന്ന് തരുമോ എന്നുള്ള ആരാധകന്റെ കമന്റിന് താഴെ നിങ്ങളുടെ അഡ്രസ്‌ പറയൂ എന്ന് ഉണ്ണിയുടെ മറുപടി വന്നത്‌. അന്നത്‌ എല്ലാവരും നിസ്സാരമായി കണ്ടിരുന്നുള്ളു. എന്നാൽ ഇന്ന് ആ ചോദ്യം ചോദിച്ച ആരാധകൻ വൈഷ്ണവിന് തന്റെ ആ ഗ്ലാസ്‌ സ്നേഹ സമ്മാനമായി വീട്ടിൽ എത്തിച്ചുകൊടുത്തിരിക്കുകയാണ് നമ്മുടെ ഉണ്ണി മുകുന്ദൻ. എന്തായാലും ഇത്തരം സംഭവങ്ങൾ ഞങ്ങൾക്കുമുണ്ടെടാ ഭൂമിയോടു ചേർന്ന നായകന്മാർ എന്ന ലെവലിലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments