നടൻ ഉണ്ണി മുകുന്ദൻ ‘മിഴികളിൽ നീ’യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി..!!

രമേശ് എഴുപുന്ന സംവിധാനം ചെയ്തു ആസിം റോഷന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ‘മിഴികളിൽ നീ’ എന്ന മ്യൂസിക്കൽ വീഡിയോയുടെ ആദ്യ പോസ്റ്റർ നടൻ ഉണ്ണി മുകുന്ദൻ പുറത്തിറക്കി. മിൽട്ടൺ മൈക്കൽ, വീണ ശിവ പ്രസാദ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മ്യൂസിക്കൽ വീഡിയോയുടെ സംവിധായകൻ തന്നെയാണ് ചോരക്കളം എന്ന പ്രശസ്ത ഷോർട്ട് ഫിലിം സംവിധാനം ചെയ്തത്.

SRM പ്രൊഡക്ഷൻസിന് വേണ്ടി ഷിജു സേവ്യർ നിർമിക്കുന്ന മ്യൂസിക്കൽ വീഡിയോ ആലപിക്കുന്നത് മനു ശങ്കർ ആണ്.

ക്യൂൻ, പൂമരം എണീ ചിത്രങ്ങളുടെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന രാഹുൽ രാജു ചിത്ര സംയോജനം നടത്തും. പാട്ടിന്റെ ചിത്രീകരണം ആലപ്പുഴയിലായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments