ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുമെന്ന് ഉറപ്പില്ല; ഫ്രീബേർഡായി തുടരാനാണ് സാധ്യതയെന്ന് യുവതാരം

മലയാളത്തിലെ മസിൽ മാൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് യുവതാരം ഉണ്ണി മുകുന്ദൻ . നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് നിരവധി ആരാധകരുണ്ട്. ഈ മസിൽ മാന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലും ചർച്ചയാകാറുണ്ട്. താരത്തിന്റെ വിവാഹവാർത്തയ്ക്ക് കാതോർത്തിരിക്കുകയാണ് ആരാധകർ. എന്നാൽ അവരെ നിരാശരാക്കുന്ന പ്രതികരണമാണ് ഉണ്ണി മുകുന്ദൻ ഉപ്പോൾ നടത്തിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ .

ഉണ്ണിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്തകളെയെല്ലാം തള്ളിയാണ് താരം രംഗത്തുവന്നിരിക്കുന്നത്. വിവാഹമെന്നത് തന്റെ ജീവത്തില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്ന് വരുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. അത് സിനിമയില്‍ സംഭവിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് ഉണ്ണി പറയുന്നത്. വിവാഹക്കാര്യം തന്നെയാണ് എല്ലാവരും ചോദിക്കുന്നത്. ഒന്നാമത് ഈ പ്രായം. ഒന്നും രണ്ടും കുട്ടികളുമൊക്കെ ഇന്‍ഡസ്ട്രിയില്‍ ഇതേ പ്രായത്തിലുള്ള മിക്കവര്‍ക്കും ആയി കഴിഞ്ഞു. പക്ഷെ താൻ മിക്കവാറും ഫ്രീബേര്‍ഡായി തുടരാനാണ് സാധ്യത.

ഇതുവരെ കല്യാണ പ്രായമായെന്ന് തോന്നിയിട്ടില്ല. മനസ് കൊണ്ട് 15-16 വയസാണ്. എന്താണ് തീരുമാനമെന്ന് അമ്മവരെ ചോദിച്ചിരുന്നു. ഇതൊക്കെ സംഭവിക്കേണ്ട കാര്യങ്ങളല്ലേ. പ്ലാന്‍ ചെയ്യേണ്ടതല്ലല്ലോ എന്നാണ് താരം ചോദിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...