ബോള്‍ഡായിരിക്കുക, വിവാദങ്ങളില്‍ തളരാതിരിക്കുക; ഭാവിവധുവിനെക്കുറിച്ച് ഉണ്ണി മുകുന്ദൻ

മലയാളികൾ കാത്തിരിക്കുന്ന താരവിവാഹം ഇനി ഉണ്ണി മുകുന്ദന്റേതാണ്. ഉണ്ണി പ്രണയത്തിലാണെന്നും വിവാഹം ഉടനെയെന്നുമെല്ലാം വാർത്തകൾ വന്നിരുന്നെങ്കിലും അതിനൊന്നും താരം പിടിതന്നിരുന്നില്ല. അത്തരം ഗോസിപ്പുകൾ സത്യമല്ലെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാദം.

ഇപ്പോഴിതാ ഒരഭിമുഖത്തിൽ തന്റെ വിവാഹസങ്കൽപ്പങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ജീവിതത്തില്‍ പ്രണയത്തിന് ചാന്‍സുണ്ടായിട്ടില്ല. ഏതെങ്കിലുമൊരു വ്യക്തിയെ പരിചയപ്പെട്ട് വിവാഹത്തിലേക്ക് നീങ്ങാന്‍ അവസരവും ലഭിച്ചിട്ടില്ല. പ്രണയമാണെങ്കിലും അറേഞ്ച്ഡ് ആണെങ്കിലും നൈസര്‍ഗികമായി സംഭവിക്കേണ്ടതാണ്. എന്ന് പറയുന്നു താരം.

വധുവിനെക്കുറിച്ചുളള സങ്കല്‍പ്പങ്ങളെ കുറിച്ചാണെങ്കില്‍ സ്വന്തമായി അഭിപ്രായം ഉണ്ടാകുക, ബോള്‍ഡായിരിക്കുക, വിവാദങ്ങളില്‍ തളരാതിരിക്കുക, ആരേയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നവളാകണം. എന്നെല്ലാമാണ് ഉണ്ണി പറയുന്നത്. സ്ത്രീ പുരുഷനേക്കാൾ ശക്തയാണെന്നും. അതിനാലാണ് അവർക്ക് പലകാര്യങ്ങളും ഒരു മിച്ചു ചെയ്യാനാകുന്നതെന്നും ഇണ്ണു മുകുന്ദൻ പറയുന്നു. അക്കാര്യത്തിൽ സ്വന്തം അമ്മതന്നെയാണ് താരത്തിന്റെ റോൾ മോഡൽ.