ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ’; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്‌ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. താരങ്ങളായ മോഹൻലാൽ, പൃഥ്വിരാജ്‌ സുകുമാരൻ, സുൽഖർ സൽമാൻ എന്നിവർ അവരുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്‌. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്‌.

ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിട്ട്‌ ഒരുങ്ങുന്ന മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായികയായിട്ട്‌ എത്തുന്നത്‌. ഉണ്ണി മുകുന്ദൻ, അഞ്ജു കുര്യൻ എന്നിവർക്ക്‌ പുറമെ ഇന്ദ്രൻസ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, നിഷ സാരംഗ്‌ തുടങ്ങിയവരും വേഷമിടുന്നുണ്ട്‌. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്‌ രാഹുൽ സുബ്രമണ്യനാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്‌. ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേശം. ആനന്ദ്‌ രാജേന്ദ്രനാണ് പോസ്റ്റർ ഡിസൈനിംഗ്‌. പ്രൊമോഷൻ കൺസൾട്ടന്റ്‌ വിപിൻ കുമാർ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...