അഭിനയ മികവിന്റെ ട്രാക്ക് മാറ്റത്തിൽ മലയാളികളുടെ മസിലളിയൻ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ അറിയാതെ തന്നെ ചർച്ച ആവപ്പെടുന്നുണ്ട് ഉണ്ണി മുകുന്ദൻ എന്ന താരം.
കഴിഞ്ഞ ഏതാനും മാസം മുന്നേ ഇറങ്ങിയ പൃഥ്വിരാജ് ചിത്രം ഭ്രമത്തിലെ ദിനേശൻ എന്ന പൊലീസ് കഥാപാത്രവും ഇന്നലെ തീയേറ്ററുകളിൽ എത്തിയ മേപ്പടിയാൻ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ എന്ന കഥാപാത്രവും കൂടി ആയപ്പോൾ തന്റെ കരിയറിന്റെ ട്രാക്ക് മാറ്റുന്ന തിരക്കിലാണ് ഉണ്ണി മുകുന്ദൻ എന്നുറപ്പിക്കാം. ഇമോഷണൽ രംഗങ്ങൾ വഴങ്ങാൻ യാതൊരു സാധ്യതയുമില്ലെന്ന് പറഞ്ഞിടത്തു നിന്നാണ് മേപ്പടിയാൻ സിനിമയിലെ പ്രകടനം ഇപ്പോൾ കയ്യടികൾ നേടിക്കൊണ്ടിരിക്കുന്നത്. ഒരു സിനിമ പ്രൊഡക്ഷൻ ഹൗസ് കൂടി ആയപ്പോൾ സിനിമയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശം താരം പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുകയാണ്.

ജയരാജ്, വൈശാഖ്, നിർമൽ സഹദേവ് തുടങ്ങിയവരുടെ സിനിമകളും മറ്റു പുതുമുഖ സംവിധായകരുടെ ചിത്രങ്ങളും ഉൾപ്പടെ വലിയ റിലീസുകൾ ആണ് ഉണ്ണിയ്ക്ക് ഇനി വരാനുള്ളത്.
ഇതിനോടൊപ്പം ഷൂട്ട് പൂർത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ തെലുഗു ചിത്രങ്ങൾ മറ്റൊരു ഭാഗത്തു കൂടി നടന്നു പോവുന്നു. യുവതീ യുവാക്കളുടെ ഹരം എന്നതിലുപരി കുടുംബ പ്രേക്ഷകരുടെ പ്രിയതാരം കൂടി ആയി മാറുന്ന മറ്റൊരു താരോദയം കൂടിയാണ് മലയാള സിനിമ ഇപ്പോൾ കാണുന്നത്.

മേപ്പടിയാനിലെ ജയകൃഷ്ണൻ ഇന്നേവരെ നമ്മൾ കാണാത്ത ഒരു ഉണ്ണി മുകുന്ദനെയാണ് നമുക്ക് കാണിച്ചു തരുന്നത്. സാധാ നാട്ടിൻപുറത്തുകാരനായ ആ കഥാപാത്രത്തെ വളരെ തന്മയത്തോട് കൂടി തന്നെ ഉണ്ണി സ്‌ക്രീനിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മേപ്പടിയാൻ സിനിമക്കും ഉണ്ണിയുടെ അഭിനയ മികവിനും കിട്ടിക്കൊണ്ടിരിക്കുന്ന അഭിനന്ദനങ്ങൾ തന്നെയാണ് അതിന്റെ തെളിവുകൾ. മസിലളിയൻ, ആക്ഷൻ ഹീറോ എന്ന ഇമേജുകൾ പൊട്ടിച്ചെറിഞ് തനിക്ക് എല്ലാത്തരം വേഷങ്ങളും ചേരുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...