എം.ടിയുടെ ആന്തോളജിയിൽ ജയരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകൻ

എം.ടി വാസുദേവൻ നായരുടെ ആറ് കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജി ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ നായകനായെത്തുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന ലഘുചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ നായകനാവുക. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാവും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

ജയരാജ്‌, സന്തോഷ്‌ ശിവൻ,പ്രിയദർശൻ എന്നിവർ വിവിധ ലഘു ചിത്രങ്ങൾ സംവിധാനം ചെയുന്നുണ്ട്. എംടിയുടെ ‘ശിലാലിഖിതം’ എന്ന കഥയാണ് പ്രിയദര്‍ശന്‍ സ്ക്രീനില്‍ എത്തിക്കുന്നത്. ബിജു മേനോന്‍ ആണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എംടിയുടെ ‘അഭയം തേടി’ എന്ന രചനയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത്. സിദ്ദിഖ് ആണ് ചിത്രത്തിലെ നായകന്‍. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ഈ ചിത്രം.

അതേസമയം ആന്തോളജിയിലെ മറ്റ് മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നവരെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. മധുപാല്‍, ശ്യാമപ്രസാദ്, അമല്‍ നീരദ്, രഞ്ജിത്ത് എന്നീ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...