ദമ്പതികളായ സുധീപ് – ഗീതിക എന്നിവർ സംവിധാനം ചെയ്ത് കാളിദാസ് നായകനാകുന്ന പുതിയ ചിത്രമാണ് ഹാപ്പി സർദാർ. മെറിൻ ഫിലിപ്പ് ആണ് ചിത്രത്തിൽ നായികയാകുന്നത്. ചിത്രത്തിലെ ‘ഷാദി മേം ആനാ’ എന്ന പുതിയ ഗാനം നാളെ രാവിലെ മലയാളികളുടെ സ്വന്തം മല്ലു സിംഗ് ഉണ്ണി മുകുന്ദൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് വഴി റിലീസ് ചെയ്യും. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.




