മാസ്സ്‌ ചിത്രവുമായി വൈശാഖ്‌ – ഉണ്ണി മുകുന്ദൻ ടീം വീണ്ടും; ‘ബ്രൂസ്‌ ലീ’ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

പുലിമുരുഗൻ, മധുരരാജ എന്നീ മാസ്സ് സിനിമകൾ സംവിധാനം ചെയ്ത ഫാമിലി എന്റെർറ്റൈനെർ സിനിമകളുടെ തമ്പുരാൻ വൈശാഖും മലയാളികളുടെ മസിലളിയൻ ഉണ്ണി മുകുന്ദനും മല്ലു സിംഗിനു ശേഷം നീണ്ട 8 വർഷത്തെ ഇടിവേള കഴിഞ്ഞു വീണ്ടും ഒന്നിക്കുന്നു. ‘ബ്രൂസ്‌ ലീ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്‌‌ ലുക്ക്‌ മോഷൻ പോസ്റ്റർ ലാലേട്ടൻ, മമ്മുക്ക, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാള സിനിമയിലെ എല്ലാ പ്രമുഖരും ചേർന്ന് ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനമായ ഇന്ന് പുറത്തിറക്കി.

Bruce Lee 1st Look

25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന ‘ബ്രൂസ്‌ ലീ’ എന്ന ഈ മാസ്സ്‌ ആക്ഷൻ എന്റർടൈനർ നിർമ്മിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ്‌ ലീ’. എസ്രാ, ലൂസിഫർ, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്റർ ചെയ്ത ആനന്ദ് രാജേന്ദ്രൻ ആണ് ഡിസൈനർ. അനീഷ് മോഷൻ പോസ്റ്റർ ചെയ്തിരിക്കുന്നു. പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ.

Bruce Lee Motion Poster

ആക്ഷൻ സിനിമകളിൽ പ്രഗൽഭരായ 2 പേരായ ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിക്കുന്ന ഈ ബിഗ്‌ ബഡ്‌ജറ്റ്‌ സിനിമ കോവിഡ്‌ പ്രതിസന്ധികൾക്ക്‌ ശേഷം 2021ൽ മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന വിഷ്ണു മോഹൻ സംവിധാനം ചെയുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലാണ് ഉണ്ണി ഇപ്പോൾ അഭിനയിക്കുവാൻ തയാറെടുക്കുന്നത്.