തെലുങ്കിലും ചുവടുറപ്പിച്ച് ഉണ്ണി മുകുന്ദൻ; രവി തേജയുടെ ‘ഖിലാഡി’യിലും ശ്രദ്ധേയ സാന്നിധ്യം

ഉണ്ണി മുകന്ദന്‍ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. ഒരു പതിറ്റാണ്ടോളം ആയ സിനിമ ജീവിതത്തിനിടയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ ഈ നടന്‍ അവതരിപ്പിച്ചു. സ്വന്തമായി നിര്‍മ്മാണ കമ്പനി ആരംഭിച്ച്‌ മേപ്പടിയാന്‍ എന്ന ചിത്രവും ഉണ്ണി നിര്‍മ്മിച്ചു കഴിഞ്ഞു. ജനതാ ഗാരേജ്, ബാഗ്മതി തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കിലും തന്റെ ചുവട് ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉണ്ണി മുകുന്ദന്‍.

ഇപ്പോഴിതാ രവി തേജ നായകൻ ആകുന്ന ‘ഖിലാഡി’ എന്ന പുതിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഉണ്ണി എത്തുന്നു. രമേഷ് വര്‍മ്മ സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്നറാണ് കില്ലാടി. അര്‍ജുന്‍ സര്‍ജ, മീനാക്ഷി ചൗധരി, ഡിംപിള്‍ ഹയാത്തി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങൾ ആകുന്നത്.