കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനനന്ദനം അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. കേരളയീയർക്ക് അഭിമാന നിമിഷമെന്നാണ് വിശേഷിപ്പിച്ചത്. തന്റെ സ്വപ്നങ്ങൾക്ക് ചിറക് വച്ച് ജെനി ജെറോം പറന്നുയർന്നതിൽ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് താരം കുറിച്ചു. ജെനിക്കും ജെനിയെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചവർക്കും അഭിനന്ദനം അറിയിച്ചാണ് ഉണ്ണി മുകുന്ദന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
തീരദേശത്ത് നിന്നുള്ള ആദ്യ വനിതാ പൈലറ്റായി ജെനി ജെറോം കഴിഞ്ഞ ദിവസം വെളുപ്പിന് തിരുവനന്തപുരത്തേക്ക് പറന്നിറങ്ങി. തലേന്ന് രാത്രി 10:25 ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയർ അറേബ്യ വിമാനത്തിന്റെ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് തീരദേശത്ത് നിന്നുള്ള ഈ 23 കാരിയാണ്
തിരുവനന്തപുരത്തെ കൊച്ചുതുറയിൽ നിന്നുള്ള ജെനിയുടെ ചെറുപ്പകാലത്തെ മുതലുള്ള ആഗ്രഹമായിരുന്നു പൈലറ്റ് ആകണമെന്നത്. ആ മോഹമാണ് പൂവണിഞ്ഞത്. ഇതോടെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടംകൂടി ജെനിയ്ക്ക് ലഭിച്ചു.



