‘മേപ്പടിയാൻ’ സെറ്റിലെ മെസ് ടീമിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഉണ്ണി മുകുന്ദന്റെ വേറിട്ട ഗെറ്റപ്പിൽ ഒരുങ്ങുന്ന സിനിമയാണ് മേപ്പടിയാൻ. സിനിമ സെറ്റിൽ ഭക്ഷണം ഒരുക്കുന്ന മെസ് ടീമിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിനാണ് ആരാധകർ അഭിനന്ദനവും ആയി എത്തിയത്. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ആളുകളുടെ ചിത്രം ഉൾപ്പെടെയാണ് ഉണ്ണിയുടെ പോസ്റ്റ്. നിരവധി പേരാണ് ഉണ്ണിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

കൊറോണ വ്യാധിയുടെ നടുവിലും ഭക്ഷണം ഒരുക്കുന്ന ആളുകൾക്ക് നന്ദി എന്ന് ഉണ്ണി കുറിപ്പിൽ പറയുന്നു. ഒപ്പം എല്ലാ മുൻകരുതലും സ്വീകരിച്ചാണ് സിനിമ പൂർത്തിയാക്കാൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഷൂട്ടിങ് താനും ഒപ്പം ഉള്ളവരും ആസ്വദിച്ചു എന്നും, സിനിമ പ്രേക്ഷകർക്ക് ഇഷ്ടം ആകുമെന്ന് കരുതുന്നു എന്നും ഉണ്ണി പറയുന്നു.

വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ് ആണ്. അഞ്ജു കുര്യൻ ആണ് സിനിമയിലെ നായിക. സിക്സ് പാക്ക് വെടിഞ്ഞാണു ഉണ്ണി മേപ്പടിയാനിലെ ജയകൃഷ്ണനാകുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...