‘അമ്മയ്‌ക്കൊപ്പം നിൽക്കുന്നത് തന്നെ മന്ത്രികമായ അനുഭവം’; പഴയ ചിത്രങ്ങൾ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

അമ്മയുടെ സ്നേഹം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. മെയ് 9 ലോകമാകെ മാതൃദിനമായി ആഘോഷിക്കാറുമുണ്ട്. മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള ഓർമ്മകളും പഴയ ചിത്രങ്ങളും പങ്കുവയ്ക്കുകയാണ് ഉണ്ണി മുകുന്ദൻ. അമ്മയുടെ അടുത്ത് നിൽക്കുന്നത് തന്നെ മന്ത്രികമായ അനുഭവമാണെന്നും അദ്ദേഹം ചിത്രങ്ങൾക്ക് ഒപ്പം കുറിക്കുന്നു.

അമ്മേ, ഞാൻ അമ്മയെ വളരെയധികം സ്നേഹിക്കുന്നു. മാതൃദിന ആശംസകൾ! അമ്മയുടെ അടുത്ത് നിൽക്കുന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം മന്ത്രികമായ അനുഭവമാണ്. തങ്ങളുടെ പ്രിയപ്പെട്ടവർക്കായി മനസും ശരീരവും ആത്മാവും സമർപ്പിക്കുന്ന എല്ലാവർക്കും മാതൃദിന ആശംസകൾ നേരുന്നു. സ്റ്റേ ബ്ലെസ്. അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

‘മേപ്പടിയാൻ’ ആണ് ഉണ്ണിയുടേതായി അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. പൃഥ്വിരാജും ഉണ്ണിയും ഒന്നിക്കുന്ന ആക്ഷൻ സിനിമ ‘ഭ്രമം’ ചിത്രീകരണം ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...