നിർദ്ധരരായ ആളുകൾക്ക് സഹായഹസ്തവുമായി ഉണ്ണി മുകുന്ദൻ

കോവിഡ് മഹാമാരിയിൽ കഷ്ടത അനുഭവിക്കുന്ന നിർദ്ധരരായ ഒരുപറ്റം ആളുകൾക്ക് സഹായഹസ്തവുമായി നടൻ ഉണ്ണി മുകുന്ദൻ. തന്റെ സോഷ്യൽ മീഡിയ വഴി സഹായിക്കാമോ എന്ന് കമന്റ് ചെയ്ത് ചോദിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തന്റെ ഫാൻസ്‌ മുഖാന്തരം ഉണ്ണി വേണ്ട സഹായങ്ങൾ ചെയ്യുക ആയിരുന്നു. കോഴിക്കോട്, രാമനാട്ടുകരയിലെ തന്റെ ഫാൻസ്‌ വഴിയാണ് 50ൽ പരം കിറ്റുകൾ ഉണ്ണി മുകുന്ദൻ തയ്യാറാക്കി നൽകിയത്.

അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ചായപ്പൊടി, ഒരു കിലോ റവ, ആട്ട, കിഴങ്ങ്, സവാള, പഞ്ചസാര, വാഷിംഗ് സോപ്പ്, അഞ്ഞൂറ് വെളിച്ചെണ്ണ ഇത്രയും അടങ്ങുന്ന ഒരു വലിയ കിറ്റ് ആണ് ഉണ്ണി മുകുന്ദൻ നൽകിയത്. ശ്രീവൈകുണ്ഠം ചാരിറ്റബ്ൾ ട്രസ്റ്റ്‌ എന്ന സംഘടനക്ക് ആണ് ഫാൻസ്‌ വഴി കിറ്റുകൾ ഉണ്ണി വിതരണം ചെയ്തിരിക്കുന്നത്. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് അവർ മുഖാന്തരം വരും ദിവസങ്ങളിൽ ഇവ കൈമാറും.