സെൻസറിംഗ് പൂർത്തിയായി ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’; ഉടൻ റിലീസിനൊരുങ്ങുന്നു

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാൻ എന്ന സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ക്ലീൻ U സെർട്ടിഫിക്കറ്റ് ആണ് ചിത്രം നേടിയത്. 2 മണിക്കൂർ 6 മിനുട്ട് ആണ് സിനിമയുടെ ദൈർഘ്യം. അഞ്ജു കുര്യൻ നായിക ആകുന്ന ചിത്രത്തിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ തരംഗം ആയിരുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് സിനിമ നിർമ്മിക്കുന്നത്.

ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിട്ട്‌ ആണ് മേപ്പടിയാൻ ഒരുങ്ങുന്നത്. ഉണ്ണി മുകുന്ദൻ, അഞ്ജു കുര്യൻ എന്നിവർക്ക്‌ പുറമെ ഇന്ദ്രൻസ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, നിഷ സാരംഗ്‌ തുടങ്ങിയവരും വേഷമിടുന്നുണ്ട്‌. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്‌ രാഹുൽ സുബ്രമണ്യനാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്‌. ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേശം. ആനന്ദ്‌ രാജേന്ദ്രനാണ് പോസ്റ്റർ ഡിസൈനിംഗ്‌. പ്രൊമോഷൻ കൺസൾട്ടന്റ്‌ വിപിൻ കുമാർ.