മരക്കാർ റിലീസിന് ശേഷം മേപ്പടിയാൻ തിയേറ്ററിൽ വരും

ഉണ്ണി മുകുന്ദൻ നായകനും നിർമാതാവും ആകുന്ന ‘മേപ്പടിയാൻ’ താരത്തിന്റെ ഏറ്റവും പ്രതീക്ഷയുള്ള ഒരു സിനിമയാണ്. ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും ഗാനവും എല്ലാം തന്നെ പ്രേക്ഷകരിൽ പ്രതീക്ഷ ഉളവാക്കുന്നതാണ്. ഇപ്പോൾ ഇതാ സിനിമയുടെ റിലീസ് സംബന്ധിച്ചും സിനിമയെ കുറിച്ചും ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ മാനേജറും ഉണ്ണിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന വിപിൻ കുമാർ 10g Media യോട് സംസാരിക്കുകയാണ്.

Meppadiyan Poster

ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണെന്ന് വിപിൻ കുമാർ പറയുന്നു. നാളിതുവരെ കാണാത്ത ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക. വർക്ഷോപ്പ് നടത്തിപ്പുകാരൻ ആയ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറം യുവാവ് ആയിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരും കാണാൻ ഇഷ്ടപ്പെടുന്ന നിരവധി അഭിനയ മുഹൂർത്തങ്ങൾ ഉള്ള കഥാപാത്രമാണിതെന്നും വിപിൻ പറയുന്നു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനമടക്കം 4 ഗാനങ്ങൾ ആണുള്ളത്. തിയേറ്റർ റിലീസ് ആയി തന്നെ എടുത്ത സിനിമയാണ് മേപ്പടിയാൻ. മരക്കാർ റിലീസ് ആയി കഴിഞ്ഞ് മേപ്പടിയാൻ തിയേറ്ററിൽ റിലീസ് ചെയ്യാൻ ആണ് ശ്രമിക്കുന്നതെന്നും തിയേറ്റർ തുറക്കുന്നത് വൈകുന്നത് നോക്കിയിട്ട് നേരിട്ട് OTT റിലീസ് വേണമോ എന്നും തീരുമാനിക്കുമെന്ന് വിപിൻ കൂട്ടിച്ചേർത്തു.

Unni Mukundan in Meppadiyan

സെൻസറിംഗ് പൂർത്തിയായ മേപ്പടിയാൻ U സെർട്ടിഫികറ്റ് ആണ് ലഭിച്ചത്. 2 മണിക്കൂർ 4 മിനുട്ട് ആണ് സിനിമയുടെ ദൈർഘ്യം. മോഹൻലാലിനെ വെച്ച് എടുത്ത വ്ലോഗ് ചിത്രങ്ങളടക്കം നിരവധി പരസ്യ ചിത്രങ്ങൾ ചെയ്ത വിഷ്ണു മോഹനാണ് മേപ്പടിയാന്റെ സംവിധാനം നിർവഹിക്കുന്നത്. ഒരിടവേളക്ക് ശേഷം കുണ്ടറ ജോണി മലയാളത്തിലേക്ക് തിരികെ എത്തുന്ന സിനിമ കൂടിയാണിത്. അഞ്ജു കുര്യനാണ് നായിക. ഇവർക്ക് പുറമെ സൈജു കുറുപ്പ്, അജു വർഗീസ്, നിഷ സാരംഗ്, കോട്ടയം രമേശ്‌, കലാഭവൻ ഷാജോൺ, ഇന്ദ്രൻസ്, അപർണ ജനാർദനൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണി നിരക്കുന്നുണ്ട്.

Unni Mukundan and Anju Kurian in Meppadiyan

ഫാമിലി എന്റർടൈനർ ആയ മേപ്പടിയാന് ശേഷം വിവിധ ജോണറുകൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ഉണ്ണിയുടെ ഇനി വരാനിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ആയ ബ്രൂസ് ലീ മുതൽ ഫൺ എന്റർടൈനറും കിഡ്സ്‌ സിനിമയും എല്ലാം ഇതിൽപ്പെടും.

buy project professional 2016

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...