മലയാളികളുടെ മസിലളിയൻ സൂപ്പർ വില്ലനായി തീയേറ്ററുകൾ കീഴടക്കുന്നു..!

വർഷങ്ങളായി മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമാണ് ഉണ്ണി മുകുന്ദൻ, ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ചെയ്ത ഉണ്ണി തന്റേതായ സ്ഥാനവും ആരാധക വൃന്ദവും കേരളത്തിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ മിഖായേലിൽ വില്ലൻ വേഷം മികച്ചതാക്കി കൊണ്ട് തീയേറ്ററുകൾ കീഴടക്കുകയാണ് മലയാളികളുടെ മസിലളിയൻ.
മോഹൻലാൽ – jr. NTR ചിത്രം ജനത ഗരേജിലെ വില്ലൻ വേഷത്തിന് ശേഷം കട്ടയ്ക്ക് നിൽക്കുന്ന നായകന്റെ കട്ട വില്ലനായി മാറിയിരിക്കുകയാണ് മിഖായേലിലെ മാർക്കോ ജൂനിയർ.
ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിനും ഉണ്ണിയുടെ കഥാപാത്രത്തിനും പ്രശംസകളും വൻ അഭിപ്രായങ്ങളും വന്നു കൊണ്ടേ ഇരിക്കുകയാണ്. ഈ തിയേറ്റർ വാരാന്ത്യം മിഖായേലിന്റെ കൈകളിൽ ഭദ്രമായിരിക്കും.

Unni Mukundan inMikhael
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments