ഇത് ചന്ദ്രോത്ത് പണിക്കരുടെയും മാമാങ്കകാഴ്ചകൾ; മനം കവർന്ന് ഉണ്ണി മുകുന്ദൻ

മാമാങ്കം എന്ന സിനിമയെ പറ്റി പറയുന്നുണ്ടെങ്കിൽ അതിൽ നിന്ന് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരു കഥാപാത്രമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കരുടേത്. വലിയ പണിക്കരുടെ അനന്തരവൻ കഥാപാത്രമായ ഉണ്ണി തന്നെയാണ് ആദ്യം മുതലെ തന്നെ ചിത്രത്തിൽ സ്‌കോർ ചെയ്തതും.

മുൻപേ തന്നെ ചിത്രത്തിന് വേണ്ടി എടുത്ത പ്രയത്നങ്ങളും പഠിച്ച അഭ്യാസമുറകളും പ്രൊമോ വിഡീയോയിൽ തന്നെ നമ്മൾ കണ്ടതാണ്. അതേ ചടുലതയോടെ തന്നെ തന്റെ കഥാപാത്രം പൂർത്തിയാക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിട്ടുണ്ട്.

ഇതിനു മുന്നേ മല്ലൂ സിങ്ങിൽ തന്റെ സംഘട്ടന വൈഭവം ഉണ്ണി കാണിച്ചിട്ടുണ്ട്. ശേഷം മലയാളികളുടെ മസിലളിയൻ ആയതും തുടർന്ന് മിഖായേലിലെ സ്റ്റൈലിഷ് വില്ലൻ മാർക്കോ ജൂനിയറും പ്രേക്ഷകപ്രീതി കവർന്നെടുത്തതാണ്. മാത്രമല്ല ഉണ്ണിയുടെ ആക്ഷൻ ചിത്രങ്ങളോടുള്ള പ്രേമവും പ്രേക്ഷകർക്ക് സുപരിചിതമാണ്. ഇന്ന് മാമാങ്കം എന്ന ചിത്രം തീയേറ്ററിൽ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം തന്നെയാണ് ഉണ്ണി മുകുന്ദന് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം. മികച്ച കരിയറിന്റെ ഒരു തുടക്കം മാത്രം ആയിരിക്കട്ടെ മാമാങ്കം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments