300 കോടിയും കടന്ന് റെക്കോർഡ്‌ സൃഷ്ടിച്ചുകൊണ്ട്‌ ‘ഉറി’ !!

ആദിത്യ ദർ എന്ന നവാഗത സംവിധായകൻ ഒരുക്കിയ ‘ഉറി ദി സർജികൽ സ്ട്രൈക്‌’ റിലീസ്‌ ചെയ്ത്‌ 50 ദിനം പിന്നിടിമ്പോഴും ബോക്സോഫീസ്‌ കുതിപ്പ്‌ തുടരുകയാണ്. വിക്കി കൗശാൽ, യാമി ഗൗതം എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രം ജനുവരി 11ന് ആണ് തിയേറ്ററുകളിൽ എത്തിയത്‌. റിലീസ്‌ ചെയ്ത ആദ്യ ദിനം മുതൽ തന്നെ മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്‌. കേരളത്തിൽ പോലും പല മെയിൻ സെന്ററുകളിൽ ചിത്രത്തിന് ഷോ വർദ്ധിപ്പിച്ചത്‌ ചിത്രത്തിന്റെ ശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നു.

Vicky Kaushal in URI

ഇപ്പോൾ ഇതാ‌ 48 ദിവസം പിന്നിടുമ്പോൾ ഏതാണ്ട്‌ 321 കോടിയോളം രൂപയാണ് ചിത്രം ആഗോള തലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്‌. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ സിനിമയെ സംബന്ധിച്ച്‌ ഇത്‌ സ്വപ്ന തുല്യ നേട്ടമാണ്. 273 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്നും മാത്രം നേടിയെടുത്തത്‌. 48 കോടി രൂപയോളം വിദേശ മാർക്കറ്റിൽ നിന്നും ചിത്രത്തിന് നേടാൻ സാധിച്ചിട്ടുണ്ട്‌.

മാർച്ച്‌ 1ന് 50 ദിനം തിയേറ്ററുകളിൽ പൂർത്തിയാക്കാൻ ഇരിക്കുന്ന ഉറി ഇപ്പോഴും കേരളത്തിലെ പല മുഖ്യ തിയേറ്ററുകളിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു എന്നത്‌ അത്ഭുതകരമായ ഒരു കാര്യമാണ്. ഒരു ഹിന്ദി സിനിമ കേരളത്തിലെ തിയേറ്ററുകളിൽ 50 ദിനം പൂർത്തീകരിക്കുക എന്നത്‌ അങ്ങനെ എളുപ്പത്തിൽ നടക്കുന്ന ഒരു കാര്യം അല്ല, പ്രത്യേകിച്ച്‌ ഉറി പോലെ പ്രമുഖ താരങ്ങളോ അണിയറ പ്രവർത്തകരോ ഇല്ലാത്ത ഒരു ചിത്രം!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments