നയൻതാര ക്ഷേത്രങ്ങളിൽ കയറിയിറങ്ങിയത് വിഘ്നേശിനുവേണ്ടിയല്ലെന്ന് ഉർവശി

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനുമായുള്ള പ്രണയവും സിനിമാലോകത്തെ ചൂടുള്ള ചർച്ചയാണ്. ഇരുവരും ചേർന്ന് നിരവധിക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.എന്നാൽ ഗോസിപ്പുകൾ പരന്നതുപോലെ വിഘ്നേശിനെ വിവാഹം ചെയ്യാനല്ല താരം ക്ഷേത്രങ്ങൾ കയറിയിറങ്ങിയതെന്നാണ് പുതിയ വിവരം.

നടി ഉർവശിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതുതായി റിലീസ് ചെയ്ത മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിലെ ദേവിയുടെ കഥാപാത്രമായി നയൻസ് എത്തിയതിനു പിന്നാലെയാണ് ഉർവശിയുടെ വെളിപ്പെടുത്തൽ. പലചിത്രങ്ങളിലും ഗ്ലാമർ റോളുകൾ ചെയ്തതിനാൽ ആളുകൾ വിമർശിക്കുമോയെന്ന് നയൻസ് ഭയന്നിരുന്നുവത്രേ. അതിനാലാണ് അമ്മനായി വേഷമിടുന്നതിനു മുമ്പേ രാജ്യത്തെ സകല ക്ഷേത്രങ്ങളിലും ദർശനം നടത്താൻ താരം തീരുമാനിച്ചത്.

മൂക്കുത്തി അമ്മൻ ക്ഷേത്രം ഉൾപ്പെടെ നിരവധിക്ഷേത്രങ്ങളിൽ ഇതിനോടകം നയൻസ് പോയിക്കഴിഞ്ഞു.മാത്രവുമല്ല സിനിമയുടെ ചിത്രീകരണ കാലത്ത് മത്സ്യമാംസാദികൾ ഉപേക്ഷിച്ച നയന്സ് വ്രതവുമ അനുഷ്ടിച്ചിരുന്നു. താരത്തിന് കൂട്ടായാണ് വിഘ്നേശ് പോയതെന്നാണ് ഉർവശിയുടെ തുറന്നുപറച്ചിൽ

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...